വെള്ളാപ്പള്ളിയുടെ പാര്‍ടി ചിഹ്നത്തിനെതിരെ കോണ്‍ഗ്രസ്.

    കോണ്‍ഗ്രസ് ചിഹ്നത്തോട് സദൃശമുള്ള ചിഹനം പാര്‍ടിയ്ക്ക് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നം വെള്ളാപ്പള്ളി പുതിയ പാര്‍ടിയ്ക്ക് നല്‍കിയതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

    bdjsകൂപ്പകൈ ആണ് വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ടിയായ ഭാരത ധര്‍മ്മ ജന സേനയുടെ ചിഹ്നം. ഇതിനെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. കൈപ്പത്തി ചിഹ്നത്തോട് സദൃശമുള്ള ഏത് ചിഹ്നം ഉപയോഗിക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ്‌  വി.എം. സുധീരന്‍ പറഞ്ഞു.

    ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് അവസാനിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളപ്പള്ളി പുതിയ പാര്‍ടിയെ പ്രഖ്യാപിച്ചത്. കടുത്ത നിലപാടാണ് കോണ്‍ഗ്രസ് സമത്വ മുന്നേറ്റ യാത്രയോട് എടുത്തിരുന്നത്. സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോണ്‍ഗ്രസില്‍ അച്ചടക്ക നടപതി എടുത്തു കഴിഞ്ഞു.

    NO COMMENTS

    LEAVE A REPLY