സല്‍മാന്‍ ഖാനെതിരായ കേസില്‍ ഇന്ന് വിധി. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ഹൈക്കോടതി.

2002 ല്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ കാര്‍ ഓടിച്ചരുന്ന സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. കേസില്‍ ഇന്ന് വിധി പ്രഖ്യാപിയ്ക്കും. കേസില്‍ 5 വര്‍ഷം ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധിക്കെതിരെ സമല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം.

2002 സെപ്റ്റംബര്‍ 28 നാണ് സല്‍മാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന ലാന്‍സ് ക്രൂയിസര്‍ കാര്‍ ബാന്ദ്ര ഹില്‍ റോഡിലെ തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുടെ മേല്‍ പാഞ്ഞുകയറിയത്. നൂറുള്ള ശരീഫ് എന്ന ഇയാള്‍ മരിച്ചു. തുടര്‍ന്ന് സല്‍മാന്‍ ഖാനെതിരെ കേസെടുക്കുകയും വിചാരണക്കോടതി സല്‍മാനെ 5 വര്‍ഷത്തേക്ക് കഠിന തടവിന് ശിക്ഷികക്കുകയും ചെയ്തു. ഇതിനെതിരെയാണ് സല്‍മാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നെന്നും അമിത വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്നും സല്‍മാന്റെ ഗണ്‍മാന്‍ ആയിരുന്ന രവീന്ദ്ര പാട്ടീല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ 2007 ഇയാള്‍ ക്ഷയ രോഗം വന്ന് മരിച്ചതിനാല്‍ വിചാരണക്കോടതിയ്ക്ക് രവീന്ദ്ര പട്ടീലിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് നിരീക്ഷിച്ചാണ് വാഹനമോടിക്കുമ്പോള്‍ സല്‍മാന്‍ മദ്യപിച്ചിരുന്നതിന് വ്യക്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

NO COMMENTS

LEAVE A REPLY