റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങായി മോഡി

റബ്ബര്‍ വ്യവസായങ്ങളെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മുന്‍ഗണനാ ക്രമത്തില്‍ പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി പൊതുയോഗത്തിലാണ് മോഡി ഇക്കാര്യം അറിയിച്ചത്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആരംഭിച്ചത് കേരളത്തിലാണെന്നും ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത് സംസ്ഥാനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. റബ്ബര്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണെന്നും അന്നുതന്നെ നടപടി തുടങ്ങിയിരുന്നെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇറക്കുമതി മൂലമാണ് റബ്ബര്‍ വില ഇടിയുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞതിനാല്‍ ഇറക്കുമതിചുങ്കം കൂട്ടാന്‍ തീരുമാനിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

NO COMMENTS

LEAVE A REPLY