ആരാകും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ?

  സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരാകും തെരെഞ്ഞെടുക്കപ്പെടുക എന്നതാണ് ബി.ജെ.പി. യിലെ ഇപ്പോഴത്തെ ചര്‍ച്ച. കുമ്മനം രാജശേഖരന് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ന് നടക്കാനിരിക്കുന്ന കുമ്മനം – അമിത്ഷാ ചര്‍ച്ച തെളിയിക്കുന്നത്.

  kummanam rajasekharan
  സംസ്ഥാനത്തെ എല്ലാ ഹൈന്ദവ സംഘടനകള്‍ക്കിടയിലും സ്വാധീനമുള്ള ആളാണ് ആര്‍.എസ്.എസ്. പ്രചാരകനായ കുമ്മനം രാജശേഖരന്‍. അതുകൊണ്ടുതന്നെ ഇത് ബിജെപിയ്ക്ക് വരുന്ന തെരെഞ്ഞെടുപ്പില്‍ ഏറെ സഹായകമാകും എന്നതിനാലാണ് കേന്ദ്രം അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വരുന്ന തെരെഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരത്തുനിന്ന് മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  മുമ്പ് തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാമതെത്തിയ പാരമ്പര്യമുള്ളയാളാണ് കുമ്മനം. അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതോടെ സംഖ്പരിവാറിന്റെ ആവേശം ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.

  കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

  NO COMMENTS

  LEAVE A REPLY