സൗദിയില്‍ തീപിടുത്തം; 25 മരണം.

സൗദി അറേബ്യയില്‍ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ 25 പേര്‍ മരിച്ചു. 107 പേര്‍ക്ക് പൊള്ളലേറ്റു. തെക്കന്‍ സൗദിയിലെ ജാസന്‍ ജനറല്‍ ആശുപത്രിയിലാണ് അപകടം. സൗദിയുടെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയായ യെമന് അടുത്താണ് ജാസന്‍. ആശുപത്രിയിലെ ഒന്നാം നിലയിലുള്ള ഐ.സി.യു., മെറ്റേണിറ്റി ഡിപാര്‍ട്‌മെന്റ് എന്നിവിടങ്ങളിലാണ് തീ പിടിച്ചത്.

അപകടകാരണം ഇതുവരെയും അധികൃതര്‍ വ്യകതമാക്കിയിട്ടില്ല. മരിച്ചവര്‍ ആരെല്ലാമാണെന്നും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മലയാളികള്‍ ഇല്ലെന്നാണ് പ്രാധമിക റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY