ടാംഗോ നര്‍ത്തകിക്കൊപ്പം ഒബാമയുടെ തകര്‍പ്പന്‍ ഡാന്‍സ്!!

ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള സന്ദർശനങ്ങളും സൽക്കാരങ്ങളും തികച്ചും ഔദ്യോഗീകം ആകാറാണ് പതിവ്. എന്നാൽ ഒബാമയുടെ അർജന്റീന സന്ദർശനത്തിന്റെ ഭാഗമായുള്ള വിരുന്നു സൽക്കാരം ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. ടാംഗോ നർത്തകി മോറ ഗോദോയോടൊപ്പം ഒബാമയും, നർത്തകൻ ജോസ് ലുഗോണ്‍സിനൊപ്പം പ്രഥമ വനിത മിഷേലും ചുവടു വെച്ചപ്പോള്‍ ആ സൽക്കാരവിരുന്ന് തികച്ചും അനൗദ്യോഗീകമായ ആഘോഷരാവായി.

തനിക്ക് ടാംഗോ നൃത്ത രൂപം അറിയില്ലെന്ന് ഒബാമ നര്‍ത്തകി ഗോദോയോട് പറഞ്ഞപ്പോള്‍ തന്റെ ചുവടുകല്‍ അനുകരിക്കാൻ പറഞ്ഞെങ്കിലും, പിന്നീട് താൻ ഒബാമയുടെ ചുവടുകള്‍ അനുകരിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സൗത്ത് അമേരിക്കയിലെ ഇടതുപക്ഷ ബ്‌ളോക്കിൽ ഉള്‍പ്പെട്ടിരുന്ന അർജന്റീനയില്‍ ബിസിനസ് അനുകൂലിയായ പ്രസിഡന്റ് മൊറീഷ്യോ മക്റി കഴിഞ്ഞ ഡിസംബറിൽ അധികാരമേറ്റ പശ്ചാത്തലത്തിലാണു സന്ദര്‍ശനം.

NO COMMENTS

LEAVE A REPLY