Advertisement

അപ്പാറാവുവിന്റെ പ്രബന്ധങ്ങൾ മോഷണം ; വി സി മാപ്പ് പറഞ്ഞു

April 7, 2016
Google News 1 minute Read

ഹൈദരാബാദ് സർവ്വകലാശാല വൈസ് ചാൻസലർ അപ്പാറാവു കോപ്പിയടി വിവാദത്തിൽ. കോപ്പിയടി വിഷയത്തിൽ തെറ്റ് ഏറ്റ് പറഞ്ഞ അപ്പാറാവു ഇത്തരം സാഹചര്യങ്ങൾ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പും നൽകി.

ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരൻ എന്ന് ആരോപിക്കപ്പെടുന്ന അപ്പാറാവു തയ്യാറാക്കിയ നാഷണൽ അക്കാദമി ഓഫ് സയൻസ് പുറത്തിറക്കിയ ‘റൂട്ട് കോളണൈസേഷൻ ആന്റ് കോറം സെൻസറിങ്ങ് ആർ ദ ഡ്രൈവിങ് ഫോഴ്‌സ് ഓഫ് പ്ലാൻ ഗ്രോത്ത് പ്രൊമോഷൻ’, ‘ഇൻഡ്യൂസെഡ് ഇൻ പ്ലാൻ ഏ ഷോർട്ട് ഓവർ വ്യൂ’ എന്നീ പ്രബന്ധങ്ങളിലാണ് കോപ്പിയടി നടത്തിയിരിക്കുന്നത്.

രോഹിതിന്റെ മരണത്തെ തുടർന്ന് സമരാഗ്‌നി ആളിപ്പടർന്ന സർവ്വകലാശാലയിൽ വി.സി യുടെ കോപ്പിയടികൂടി ആയതോടെ സമരക്കാർ കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുകയാണ്. വിഷയം ആകെ നാണക്കേടായിരിക്കുകയാണ്. അപ്പാറാവുവിനു വേണ്ടി നിലകൊണ്ടാവരൊക്കെ പുലിവാല് പിടിച്ച അവസ്ഥയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here