Advertisement

43 വർഷങ്ങൾക്ക് മുമ്പ് നടന്ന മത്സരക്കമ്പം ഇന്നും തുടരുമ്പോഴും അധികാരികൾ കണ്ണടയ്ക്കുന്നത് എന്തുകൊണ്ട് ?

April 12, 2016
Google News 0 minutes Read

ദശകങ്ങളായി മത്സരക്കമ്പം നടക്കുന്ന ക്ഷേത്രമാണ് പുറ്റിങ്ങൽ. അതീവ അപകടകരമായ മത്സരക്കമ്പം ദുരന്തത്തിലെത്തിയപ്പോൾ മാത്രമാണ് ഇത് സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. അതുവരെയും അപകടമുണ്ടായില്ല എന്നത് മനുഷ്യാവകാശലംഘനം തുടരുന്നതിന് ന്യായീകരണമാകുന്നില്ല.

വെടിക്കെട്ട് മത്സരം ഇവിടുത്തുകാർക്ക് ആവേശമാണെന്ന് 43 വർഷം മുമ്പ് പുറത്തിറക്കിയ  നോട്ടീസിലെ വാചകങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും അധികാരികൾ ഇതിനെതിരെ കണ്ണടയ്ക്കുകയായിരുന്നു എന്നത് സംശയത്തിന് കാരണമാകുന്നു. കേരളത്തിലെ കരിമരുന്ന് പ്രകടനത്തിന്റെ ആശാൻമാരായ പൂഴിക്കുന്നം ഗോവിന്ദനാശാനും കഴക്കൂട്ടം അർജ്ജുനപ്പണിക്കരുമാണ് അന്ന് ഏറ്റുമുട്ടിയത്.

paravoor-paravoor

എന്നാൽ ഈ കരിമരുന്ന് മത്സരം ഇന്ന് കേരളത്തെ എത്തിച്ചത് ഒരു മഹാ ദുരന്തത്തിലാണ്. 111 പേരുടെ മരണത്തിനിടയാക്കിയ പരവൂർ വെടിക്കെട്ട് ദുരന്തം സംഭവിച്ച് കഴിഞ്ഞു. മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതിയടക്കം വിധിയെഴുതി. നിരവധിപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പലർക്കും ഉറ്റവരെ നഷ്ടപ്പെട്ടു. 75 ശതമാനം കരിമരുന്നും പ്രയോഗിച്ച് കഴിഞ്ഞതിന് ശേഷം, ശേഷിച്ച മരുന്നുകളാണ് ഇത്രപേരുടെ മരണത്തിന് കാരണമായ ദുരന്തം വിതച്ചത്.

ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ജൂഡീഷ്യറിയടക്കം ഇടപെടുന്നതും ഈ ദുരന്തത്തോടെ കണ്ടു. സന്ധ്യ മുതൽ പുലർച്ചവരെ വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഹൈക്കോടതി താൽക്കാലിക ഉത്തരവ് ഇറക്കി. അനധികൃത പടക്കനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here