Advertisement

മോഡിയുടെ പരവൂർ സന്ദർശനത്തിനെതിരെ ആരോഗ്യവകുപ്പ്.

April 16, 2016
Google News 0 minutes Read

പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ പ്രധാനമന്ത്രിയുടെ പെട്ടന്നുള്ള സന്ദർശനത്തിനെതിരെ വിമർശനവുമായി ആരോഗ്യ വകുപ്പ്. വിവിഐപി സാന്നിധ്യം ചികിത്സ തടസ്സപ്പെടുത്തിയെന്നും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന നൂറോളം പേരാണ് വാർഡുകളിലേക്ക് കയറിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പെട്ടന്നുള്ള സന്ദർശനത്തെ ഡിജിപി സെൻകുമാറും എതിർത്തിരുന്നതായി വ്യരക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഡിജിപിുടെ വാദേെത്ത തള്ളി നരേന്ദ്രമോഡി വന്നത് ആശ്വാസമായെന്ന് പരാമർശവുമായി മുഖ്യ.മന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്ത് വന്നിരുന്നു.

ദുരന്തത്തിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന് ഐസിയുവിലേക്ക് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രവേശിച്ചെന്നും ഈ സമയത്ത് ഡോക്ടർമാർ അടക്കമുള്ളവർക്ക് പുറത്തുനിൽക്കേണ്ടി വന്നെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.രമേശഅ വ്യക്തമാക്കുന്നു. ഇവരുടെ സന്ദർശനമല്ല ഇവർ വന്നപ്പോൾ കൂടെ എത്തുന്ന നൂറോളം പേർ എല്ലായിടത്തും ഇടിച്ചുകയറുന്നത് ചികിത്സയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന സ്ഥലത്താണ് വിവിഐപികൾ സന്ദർശനം നടത്തിയത്. ഡോക്റ്റർമാരെ സംബന്ധിച്ചും, രോഗികളെ സംബന്ധിച്ചും നിർണായക നിമിഷങ്ങളാണ് അതെന്നും, ആ സമയത്താണ് വിവിഐപികളുടെ സന്ദർശനം മൂലം പല ഡോക്റ്റർമാർക്കും പുറത്തിറങ്ങി നിൽക്കേണ്ടി വന്നതെന്നും ആരോഗ്യ വകുപ്പ്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റവരെ എത്തിച്ചുകൊണ്ടിരുന്ന സർജിക്കൽ വാർഡിലെ നഴ്‌സുമാരോട് അരമണിക്കൂറോളം പുറത്തുനിൽക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുളള ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇത് ചികിത്സയെ സാരമായി ബാധിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here