Advertisement

ഡോ.ഓമന മുതൽ അനുശാന്തി വരെ

April 18, 2016
Google News 0 minutes Read

അവിഹിതബന്ധത്തിന് തടസ്സമാകുമെന്ന് കണ്ട് സ്വന്തം കുഞ്ഞിനെ കൊല്ലാൻ കാമുകന് കൂട്ട് നിന്ന അമ്മമനസ്!! അതിക്രൂരമെന്നും മാതൃത്വത്തിന് അപമാനമെന്നും കോടതി അഭിപ്രായപ്പെട്ട അനുശാന്തി എന്ന അതിസമർഥയായ പ്രതി സ്ത്രീസങ്കൽപ്പങ്ങൾക്കാകെ ചോദ്യച്ചിഹ്നമായി മാറുകയാണ്. anusanthiഒരു അമ്മയ്ക്ക് എങ്ങനെ ഇതിനു കഴിഞ്ഞു എന്ന ചോദ്യം അവശേഷിക്കുകയാണ്. കുഞ്ഞിനെ കൊന്ന അമ്മയായി തനിക്ക് ശിക്ഷ വിധിക്കരുതെന്ന് കോടതിയോട് അപേക്ഷിച്ചിരുന്നു അനുശാന്തി.എന്നിട്ടും,നിർവ്വികാരതയായിരുന്നു കോടതിമുറിയിൽ വിധി കേൾക്കവേ അനുശാന്തിയുടെ ഭാവം. കുറ്റബോധം ലവലേശം ആ മുഖത്ത് പ്രകടമായിരുന്നില്ലെന്ന് ദൃസാക്ഷികൾ പറയുന്നു.മലയാളി സ്ത്രീത്വത്തിന് അപമാനമായി വാർത്തകളിൽ നിറയുന്ന ആദ്യ സ്ത്രീകുറ്റവാളിയല്ല അനുശാന്തി. ഡോ.ഓമന എടാടൻ മുതലുള്ള കുറ്റവാളി പരമ്പരയിലെ അവസാന കണ്ണി മാത്രമാണ് അവർ.Dr.Omana1996 ജൂലൈ 11നാണ് കണ്ണൂർ സ്വദേശിയും നേത്രരോഗവിദഗ്ധയുമായ ഡോ.ഓമനയെക്കുറിച്ച് കേരളം ഞെട്ടലോടെ കേട്ടത്. കാമുകനെ ഊട്ടിയിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി വനത്തിലുപേക്ഷിക്കാൻ കൊണ്ടുപോകുംവഴിയാണ് അവർ പിടിയിലായത്. 1998ൽ ഓമനയ്ക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു.2001ൽ പരോളിലിറങ്ങിയ അവർ മുങ്ങി.തുടർന്ന് ഇന്റർപോൾ ഓമനയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.sobha-johnകേരളത്തിൽ ആദ്യമായി ഗുണ്ടാനിയമപ്രകാരം അറ്‌സറ്റ് ചെയ്യപ്പെടുന്ന സ്ത്രീയായിരുന്നു ശോഭാ ജോൺ. ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലൂടെയാണ് ശോഭയെക്കുറിച്ച് കേരളം കേൾക്കുന്നത്.സ്വന്തമായി ഗുണ്ടാസംഘം തന്നെയുണ്ട് ഇവർക്ക്.വരാപ്പുഴ പീഡനക്കേസിലും ശോഭാ ജോൺ പ്രതിയാണ്.

devika-antharjanamആറുവയസ്സുകാരി അദിതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ രണ്ടാനമ്മ ദേവിക അന്തർജനം മനുഷ്യമൃഗം എന്ന വിശേഷണം ലഭിച്ച കുറ്റവാളിയാണ്. റംല ദേവിക അന്തർജനമായി മാറിയതും ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതും കേരളം ഇന്നും ഞെട്ടലോടെ ഓർമ്മിക്കുന്നു

കുരുമുള്ക് സ്‌പ്രേ മുത്തശ്ശിയുടെ നേർക്ക് പ്രയോഗിച്ച് മാല തട്ടിയെടുത്ത് മോഷണം ആരംഭിച്ച സുറുമി എന്ന 24കാരി പിന്നീട് തട്ടിപ്പുകളിൽ അഗ്രഗണ്യയായതും കേരളം അമ്പരപ്പോടെയാണ് കേട്ടത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയായിരുന്നു സുറുമിയെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്.

അനുശാന്തിക്ക് അക്ഷരാർഥത്തിൽ മുൻഗാമിയായിരുന്നു തിരുവാണിയൂരിലെ റാണി. 2013ലായിരുന്നു സംഭവം.അവിഹിതബന്ധത്തിന് തടസ്സമായ മകളെ വകവരുത്താൻ കാമുകന്മാർക്കൊപ്പം നിന്ന റാണി തുടർന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതിയും നല്കി.

Sherinതിരുവല്ലയിലെ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ കൊലപാതകത്തിലേക്ക് നയിച്ചത് ഭർത്തൃപിതാവിന്റെ സ്വത്തിനോടുള്ള ആസ്‌കതിയായിരുന്നു. 2009 നവംബറിലാണ് കാമുകന്റെ സഹായത്തോടെ ഷെറിൻ കൊല നടത്തിയത്.

തട്ടിപ്പുകേസിലൂടെ കുപ്രസിദ്ധി നേടിയ സിനിമാ നടി ലീന മരിയ പോളിനും ആഡംബര ജീവിതമായിരുന്നു പിന്നിലെ ലക്ഷ്യം.പങ്കാളിയുമായി ചേർന്ന് കോടികളുടെ തട്ടിപ്പാണ് ലീന നടത്തിയത്.

arrest-1അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശാശ്വതിയുടെ കഥയും അവിഹിത ബന്ധത്തിന്റെയും ആഡംബരഭ്രമത്തിന്റേതുമാണ്. സ്വകാര്യ ചാനലിലെ ടിവി ഷോയിൽ ഉത്തമഭാര്യയായി പ്രകടനം കാഴ്ചവച്ച ശാശ്വതിയുടെ ശരിയായ മുഖം കേരളം അറിഞ്ഞത് ഈ സംഭവത്തോടെയായിരുന്നു.

പ്രമുഖരെ ലക്ഷ്യമിട്ട ബ്ലാക്‌മെയിൽ കേസുകളിലൂടെ കുപ്രസിദ്ധരായവരാണ് ബിന്ധ്യയും റുക്‌സാനയും.ഇരുവരും വാർത്തകളിലേക്ക് എത്തുന്നത് കോടികൾ ആവശ്യപ്പെട്ട് പല വമ്പന്മാരെയും ഭീഷണിപ്പെടുത്തിത്തുടങ്ങിയതോടെയാണ്.കിടപ്പറരംഗങ്ങൾ പകർത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ഇരുവരുടെയും രീതി.

കേരളത്തിലെ പെൺകുറ്റവാളികളുടെ നിര ഇവിടം കൊണ്ട് അവസാനിക്കുന്നതല്ല. കിളിരൂർ കേസിലെ ലതാ നായരും ഇൻഷുറൻസ് പോളിസിയുടെ പേരിൽ തട്ടിപ്പുകൾ നടത്തിയ ജലറാണിയും മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കവിതാ പിള്ളയും എന്നുവേണ്ട ദിനംപ്രതി കുറ്റകൃത്യങ്ങളുടെ ഭാഗമാവുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. സാമ്പത്തികതട്ടിപ്പിന് പിന്നിലുള്ളത് ആഡംബരത്തോടുള്ള ഭ്രമമാണെങ്കിൽ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതിൽ ഭൂരിഭാഗവും അവിഹിതബന്ധങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here