Advertisement

വേനൽ കത്തിക്കയറുന്നു…മരണസംഖ്യയും…

April 20, 2016
Google News 1 minute Read

കനത്ത ചൂടിൽ വെന്തുരുകി രാജ്യം. മഹാരാഷ്ട്ര,തെലങ്കാന,ഒഡീഷ സംസ്ഥാനങ്ങൾ കടുത്ത വരൾച്ചയാണ് ചൂടു മൂലം നേരിടുന്നത്. ഇവിടെ ചൂട് 43-46 ഡിഗ്രി സെൽഷ്യസിന് ഇടയ്ക്കാണ്. ഒഡീഷയിലെ സോനാപൂരിൽ ഇത് 46 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.ഡൽഹിയിലെ ചൂട് 44 ആണ്.
ഒഡീഷയിൽ സൂര്യാതപം ഏറ്റ് ഇതുവരെ മരിച്ചവരുടെ എണ്ണം 45 ആയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതേ തുടർന്ന് ഇവിടുത്തെ സ്‌ക്കൂളുകൾ ഏപ്രിൽ 26 വരെ അടച്ചിട്ടിരിക്കുയാണ്. വരൾച്ച കടുത്തതിനാൽ മധ്യവേനൽ അവധിക്കാലത്തും ഉച്ചക്കഞ്ഞി വിതരണം നടത്താനാണ് സർക്കാർ തീരുമാനം.
അതേസമയം ഇന്നലെ കേരളത്തിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. മലമ്പുഴയിൽ 41.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. മുണ്ടൂരിൽ 40.5ഉം, പട്ടാമ്പിയിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിൽ ഇന്നലെ കനത്ത ചൂടിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന ഒരു ഹോംഗാർഡിന് സൂര്യാതപമേറ്റു. കഴുത്തിൻ പിൻഭാഗത്തായാണ് സൂര്യാതപം ഏറ്റത്. ഇയാൾ തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here