പൊതുസ്ഥലങ്ങൾ കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി

പൊതുസ്ഥലങ്ങൾ കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി. വഴിയിൽ തടസ്സമുണ്ടാക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല, ഇങ്ങനെ വഴികൾ തടസ്സപ്പെടുത്തി ആരാധനാലയങ്ങൾ നിർമ്മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാനും കോടതി അന്ത്യശാസനം നൽകി.
ജസ്റ്റിസുമാരായ വി.ഗോപാലഗൗഡ, അരുൺ മിശ്ര എന്നിവരുടെ ബഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അനധികൃത നിർമ്മാണം നടത്താനുള്ള അനുവാദം നൽകാൻ അധികൃകർക്ക് അവകാശമില്ല. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്ത സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

NO COMMENTS

LEAVE A REPLY