Advertisement

വോട്ട് സെൽഫികൾ പറയുന്ന കഥകൾ

April 20, 2016
Google News 1 minute Read

കുറേക്കാലമായി സെൽഫികളാണല്ലോ സോഷ്യൽ മീഡിയയിലെ താരം.സെൽഫി പോസ്റ്റുകളിലൂടെ ഏറ്റവും അധികം വിമർശനം നേരിട്ട വ്യക്തി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. മോദിയുടെ സെൽഫിക്കാലത്തിന്റെ തുടക്കം മുതൽ അക്കാര്യത്തിന് അദ്ദേഹത്തെ വിമർശിച്ച് പതം വന്നവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. ഇടതുപക്ഷമായാലും വലതുപക്ഷമായാലും അക്കാര്യത്തിൽ ഒരു പക്ഷത്തായിരുന്നു. എന്നാൽ,അതേ സെൽഫിയാണ് ഇപ്പോൾ ഇരുകൂട്ടരുടെയും ഇഷ്ടപ്പെട്ട പ്രചരണതന്ത്രങ്ങളിലൊന്ന്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വോട്ടർമാർക്കൊപ്പം സെൽഫിയെടുക്കുന്നതിൽ രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാ സ്ഥാനാർഥികൾക്കും ഒരേ മനസ്സ്!!

സോഷ്യൽ മീഡിയയിലെ നിർണായകശക്തി പുതുതലമുറ തന്നെ. അവരുടെ വോട്ട് നേടണമെങ്കിൽ ചുവരെഴുത്തും കവലപ്രസംഗങ്ങളും മാത്രം പോരാ. ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഒക്കെ സജീവസാന്നിധ്യമായേ പറ്റൂ. മണിക്കൂറുകളിടവിട്ട് പുതിയ പുതിയ ഫോട്ടോകൾ പോസ്റ്റ് ചെയ്യണം,സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം,സാമൂഹിക വിഷയങ്ങളിൽ ജനഹിതമറിഞ്ഞ് പ്രതികരിക്കണം. വോട്ട് അഭ്യർഥിച്ച് കാടും മലയും കയറിയിറങ്ങുന്നതിനിടയിലാണ് ഈ പെടാപ്പാടെന്ന് ഓർക്കണം. എന്തായാലും തങ്ങളും ന്യൂജെൻ ആണെന്ന് തെളിയിക്കാൻ പലരും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. സെൽഫിക്കാണല്ലോ കൂടുതൽ ഡിമാന്റ്,അതുകൊണ്ടുതന്നെ സെൽഫിയാണ് ഇവരുടെയൊക്കെ ആയുധം. പ്രായഭേദമൊന്നും സെൽഫിയെടുക്കലിനില്ല. കുഞ്ഞുകു്ടടികൾ മുതൽ തൊണ്ണൂറു വയസ്സുള്ളവർക്കു വരെ ഒപ്പം നിന്നുള്ള സെൽഫികളാണ് ഫേസ് ബുക്ക് വാളുകളിൽ നിറയു്‌നനത്. വിയർത്തൊലിച്ച് ക്ഷീണിച്ച് വോട്ടർമാർക്കൊപ്പം നിന്നുള്ള ആ സെൽഫി കാണുമ്പോൾ സ്ഥാനാർഥിയെ നേരിട്ടു കാണാത്തവരും വിചാരിച്ചു പോവും,പാവം സ്ഥാനാർഥിയെന്ന്(സൈക്കളോജിക്കൽ മൂവാണേ)!!!

സെൽഫിയിൽ മുമ്പൻ അഴീക്കോട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി എം.വി.നികേഷ് കുമാർ ആണ്. പ്രചാരണങ്ങൾക്കിടെ ഈ സെൽഫി സംസ്‌കാരം തുടങ്ങിവച്ചതും അദ്ദേഹമാണെന്ന് സംസാരമുണ്ട്.ബിജെപി അധ്യക്ഷനും വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ ഒരു സെൽഫി ക്യാമ്പയിൻ തന്നെ സംഘടിപ്പിച്ചു. നടി പ്രവീണ ആയിരുന്നു ക്യാമ്പയിന്റെ ഉദ്ഘാടക. പ്രായം തളർത്താത്ത വീര്യവുമായി മലമ്പുഴയിൽ പ്രചാരണം തുടരുന്ന വി.എസ്.അച്യുതാനന്ദനും സെൽഫിക്ക് മുമ്പിൽ നോ പറഞ്ഞിട്ടില്ല. ഗൗരവക്കാരനായ പിണറായി വിജയൻ നിറഞ്ഞ പുഞ്ചിരിയോടെയാണ് സെൽഫിക്ക് പോസ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സെൽഫിയുടെ കാര്യത്തിൽ പിന്നിലല്ല. വി.ടി.ബൽറാം ആണെങ്കിൽ സെൽഫിയെടുക്കുന്ന ചിത്രം വച്ച് പോസ്റ്റർ പോലും പുറത്തിറക്കി! വോട്ട് സെൽഫി വിശേഷങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നതല്ല. ബാക്കി കഥകൾ ഈ സെൽഫി ചിത്രങ്ങൾ പറയും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here