കേരളത്തിലെ ഒത്തുതീർപ്പ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം: മോഡി

ബംഗാളിലെ മിത്രങ്ങളാണ് കേരളത്തിലെ ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ മോഡി കാസർകോട് വിദ്യാനഗർ കോളേജിൽ നടന്ന പരിപാടിയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഓരേ സമയത്ത് രണ്ട് രീതിയിൽ സംസാരിക്കാൻ കഴിയുന്നവരാണ് കേരളത്തിലെ രണ്ട് മുന്നണികളും. കരാർ രാഷ്ട്രീയമാണ് ഇവരുടേത്. ഇത്തരം ഒത്തുതീർപ്പ് രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും മോഡി പറഞ്ഞു.
കാസർകോടിലെ പ്രചരണ പരിപാടികൾക്ക് ശേഷം ആലപ്പുഴ, കന്യാകുമാരി,തിരുവനന്തപുരം എന്നിവിടങ്ങളലും മോഡി സംസാരിക്കും.

NO COMMENTS

LEAVE A REPLY