പൃഥ്വിരാജും പ്രിയദർശനും ശ്രീലങ്കയിലേക്ക്

പൃഥ്വിരാജ് തന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ ‘പ്രിയദർശൻ സിനിമ’.യിൽ അഭിനയിക്കാനൊരുങ്ങുന്നു. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളേയും വൈകാതെ അനൗൺസ് ചെയ്യും. പ്രിയദർശന്റെ ഇറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം ‘ഒപ്പം’ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ സിനിമയുടെ ചിത്രീകരണ പ്രവർത്തനങ്ങൾ തുടങ്ങും.

ശ്രീലങ്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മോഹൻലാലിനേയും പൃഥ്വിരാ
ജിനേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരു പൊളിറ്റിക്കൽ ത്രില്ലർ ഒരുക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന ഈ പൃഥ്വിരാജ് ചിത്രമാണ് പ്രിയദർശന്റെ അടുത്ത ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

NO COMMENTS

LEAVE A REPLY