Advertisement

രാജകീയ യാത്രയ്ക്ക് വഴി ഒരുക്കി ആഢംബരത്തിന്റെ അവസാന വാക്കായ ഹാര്‍മണി ഓഫ് ദ സീസ്

May 13, 2016
Google News 0 minutes Read

അത്ഭുതങ്ങള്‍ ഒളിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ആഢംബരകപ്പല്‍ ഇനി അമേരിക്കയ്ക്ക് സ്വന്തം. കൃത്യമായി പറ‍ഞ്ഞാല്‍ അമേരിക്കയിലെ റോയല്‍ കരീബിയന്‍ ക്രൂയിസസ് ലിമിറ്റഡിന് സ്വന്തം. 1,20,000 ടണ്‍ ഭാരമുള്ളതാണ് ഈ കപ്പല്‍. 8000 യാത്രക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ ഈ ഹാര്‍മണി ഓഫ് ദ സീസിന് പറ്റും. 1400 പേര്‍ക്കിരിക്കാവുന്ന തീയറ്ററുകള്‍, 12,000 ഇനം ചെടികളുള്ള വലിയ പാര്‍ക്ക് 16ഡക്കുകള്‍ ഉള്ള  ഈ കപ്പല്‍ വിസ്മയങ്ങള്‍ മാത്രമാണ് യാത്രക്കാര്‍ക്കായി കാത്തുവച്ചിരിക്കുന്നത്. കപ്പലിനകത്തെ ബാറില്‍ ബെയറര്‍ ആയെത്തുന്നത് രണ്ട് റോബോട്ടുകളാണ്. റോപ്പ് സ്ലൈഡ്, മിനി ഗോള്‍ഫ്, കാസിനോകള്‍ തുടങ്ങി നിരവധി വിനോദോപാധികള്‍ കപ്പലില്‍ ഉണ്ട്.

ഫ്രാന്‍സിലെ എസ്.ടി.എക്സ് ബോട്ട് യാര്‍ഡാണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്. ഒരു ബില്യണ്‍ യൂറോ ആണ് നിര്‍മ്മാണ ചെലവ്. 66മീറ്റര്‍ വീതിയും 362മീറ്റര്‍ നീളവുമാണ് ഈ കപ്പലിനുളളത്. ഈഫില്‍ ഗോപുരത്തിലേക്കാള്‍ അമ്പത് മീറ്റര്‍ ഉയരമുണ്ട് കപ്പലിന്. 2100ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. 2013 സെപ്തംബറിലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഓക്ടോബര്‍ അവസാനം കപ്പല്‍ സ്ഥിരം യാത്ര ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here