നിലമ്പൂരിൽ നേരിയ സംഘർഷം

സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താൻ ഇനി മൂന്നു മണിക്കൂർ മാത്രം ബാക്കി നിൽക്കെ പോളിങ്ങ് 60 ശതമാനത്തിലേക്ക് എത്തുന്നു. അതിനിടെ പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറി.

നിലമ്പൂരിൽ പോലിസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം. എൽഡിഎഫ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.

കോഴിക്കോട് തിരുമ്പാടി അടിവാരം ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ശ്രമം. കാഞ്ഞിരം പറമ്പിൽ സിദ്ദിഖാണ് കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലും സമാന സംഭവം അരങ്ങേറി. കണ്ണൂർ കതിരൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് പിടി കൂടി. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുള്ളക്കുട്ടിയുടെ പരാതിയിലാണ് നടപടി.

പാലക്കാട് ആലത്തൂർ മണ്ഡലത്തിലെ മുടപ്പല്ലൂരിലെ 103-ാം ബൂത്തിലെ വോട്ടിങ്ങ് താൽകാലികമായ് നിറുത്തി വെച്ചു. വോട്ടിങ്ങ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് വോട്ടിങ്ങ് താൽകാലികമായ് നിറുത്തി വെച്ചത്.

NO COMMENTS

LEAVE A REPLY