കേരളം വിധിയെഴുതുന്നു; നേതാക്കൾ ആത്മവിശ്വാസത്തിൽ

കേരളം ഇന്ന് 1203 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുമ്പോൾ, രാഷ്ട്രീയ നേതാക്കൾ എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

രാഷ്ട്രീയ കേരളം വഴിത്തിരിവിലേക്ക് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് എകെ ആന്റണിയും ആവകാശപ്പെടുന്നു. എന്നാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് പറയാനാകില്ല എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് സി എൻ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. അമിത ആത്മവിശ്വാസം തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടത് തരംഗം ആണെന്ന് വിഎസ് അച്ച്യുതാനന്തൻ. അഴിമതിക്കെതിരായ വിധിയെഴുത്താകും ഇന്ന് നടക്കുക എന്ന് സ്ിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായ് വിജയൻ. സംസ്ഥാനത്ത് താമര വിരിയില്ലെന്ന് സഖാവ് കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു.

എന്നാൽ എത്ര സീറ്റ് വീതം തങ്ങൾക്ക് കിട്ടുമെന്ന് നേതാക്കൾ ആരും തന്നെ പറയുന്നില്ല. അഞ്ച് മണിക്കൂറിൽ 30.65% ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട് . വയനാട്ടിലും കണ്ണൂരും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയപ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

NO COMMENTS

LEAVE A REPLY