അടിയറവ് പറഞ്ഞ് മന്ത്രിമാർ

ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ ചിറകിൽ കേരളം ഇടത്തോട്ടു ചാഞ്ഞപ്പോൾ ചില മന്ത്രിമാർക്കും സ്പീക്കർക്കും ചീഫ് വിപ്പിനും പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നു. തൃപ്പൂണിത്തുറയിൽ മന്ത്രി കെബാബുവും, ചവറയിൽ ഷിബു ബേബി ജോണും, മാനന്തവാടിയിൽ പി.കെ ജയലക്ഷ്മിയും കൂത്തുപറമ്പിൽ നിന്ന് കെ.പി മോഹനനും തോറ്റു.

എൽ.ഡിഎഫിന്റെ എൻ. വിജയൻ പിള്ള 6189വോട്ടുകൾക്കാണ് തൊഴിൽ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്. തൃപ്പൂണിത്തുറയിൽ എം സ്വരാജിനോട് 4467വോട്ടുകൾക്കാണ് എക്‌സൈസ് മന്ത്രി കെ.ബാബു തോറ്റത്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ ജയലക്ഷ്മി തോറ്റത് 1307 വോട്ടുകൾക്ക് എൽഡിഎഫിന്റെ ഒ.ആർ കേളുവിനോട്.

കൂത്തുപറമ്പ് മണ്ഡലത്തിൽ കൃഷി മന്ത്രി കെ പി മോഹനനെ എൽഡിഎഫിന്റെ കെകെ ഷൈലജ പരാജയപ്പെടുത്തി. 12291 വോട്ടിനാണ് കെ പി മോഹനൻ പരാജയപ്പെട്ടത്. പൊതുവെ യുഡിഎഫിന് പ്രതികൂലമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനിടയിൽ മന്ത്രിമാരുടേയും സിറ്റിങ് എംഎൽഎ മാരുടേയും പരാജയങ്ങൾ പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്

NO COMMENTS

LEAVE A REPLY