വാക്കുകൾ പാലിച്ച് ജയലളിത; 500 മദ്യഷാപ്പുകൾക്ക് പൂട്ടുവീഴും ;കാർഷിക വായ്പകൾ എഴുതിത്തള്ളി

 

തമിഴ്‌നാട്ടിൽ 500 വിദേശമദ്യഷാപ്പുകൾക്ക് പൂട്ടുവീഴും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മിനിറ്റുകൾക്കകമാണ് മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ഉത്തരവ്. മദ്യഷാപ്പുകളുടെ പ്രവർത്തനസമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെയാക്കി ക്രമീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് ഉത്തരവുകളിലാണ് ജയലളിത ഇന്ന് ഒപ്പുവച്ചത്. കാർഷിക വായ്പകൾ മുഴുവൻ എഴുതിത്തള്ളി.ഉപഭോക്താക്കൾക്ക് ആദ്യ നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി.നിർധനപെൺകുട്ടികൾക്ക് ഒരു പവൻ സ്വർണം വിവാഹസഹായമായി നല്കും.കൈത്തറിക്കാർക്കുള്ള സൗജന്യവൈദ്യുതി 750 യൂണിറ്റായി ഉയർത്തി.ഇവയെല്ലാം നാളെ മുതൽ പ്രാബല്യത്തിൽ വരും.

NO COMMENTS

LEAVE A REPLY