കലാഭവന്‍ മണിയുടെ കുടുംബം കൂട്ട ഉപവാസ സമരത്തിന് ഒരുങ്ങുന്നു

കലാഭവന്‍ മണിയുടെ മരണത്തില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മണിയുടെ കുടുംബം കൂട്ട ഉപവാസ സമരത്തിന് ഒരുങ്ങുന്നു. ഈ വരുന്ന ശനിയാഴ്ച ചാലക്കുടി സൗത്ത് ഫ്ലൈ ഓവറിനു താഴെയാണ് ഉപവാസ സമരം. രാവിലെ ഏഴു മുത്ല‍ വൈകിട്ട് ഏഴുവരെ 12മണിക്കൂറാണ് സമരം. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഫെയസ് ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മണിയുടെ മരണത്തിന്റെ കാരണം അറിയണം എന്നാഗ്രഹിക്കുന്ന എല്ലാവരേയും സമരത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയും രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

NO COMMENTS

LEAVE A REPLY