Advertisement

ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന്യൂയോർക്കിൽ തയ്യാർ

June 2, 2016
Google News 2 minutes Read

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അക്ഷാർധം ഓഗസ്റ്റ് 18 ന് ഭക്തർക്ക് തുറന്നു നൽകും. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ റോബിൻസ് വില്ലയിലാണ് 162 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

സഹ്‌ജാനന്ദ് സ്വാമി എന്ന സ്വാമിനാരയണനുവേണ്ടി നിർമ്മിച്ചതാണ് ക്ഷേത്രം. സ്വാമിനാരായണൻ ഹിന്ദൂയിസം എന്ന ആധുനിക ഹിന്ദുത്വത്തിന്റെ പ്രധാന കണ്ണിയായി കണക്കാക്കുന്ന സ്വാമിനാഥനു വേണ്ടിയാണ് ക്ഷേത്രം. 1781 ൽ ഉത്തർപ്രദേശിലെ ഛപായ്യയിൽ ജനിച്ച സ്വാമിനാരയൺ പിന്നീട് സഹ്ജാനന്ദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് പ്രമുഖ് സ്വാമി മഹാരാജ് ആണ്.

Worlds-Largest-Hindu-Temple-Akshardham-Opening-in-New-Jersey-3
ക്ഷേത്രം തുറന്നുകൊടുക്കുന്നതോടെ ഇതിന്റെ മാതൃ ക്ഷേത്രങ്ങളായ ഡെൽഹിയിലേയും ഗാന്ധി നഗറിലേയും മന്തിരങ്ങളേക്കാൾ വലുതെന്ന ഘ്യാതി ന്യൂ ജേഴ്‌സിയിലെ അക്ഷാർധം സ്വന്തമാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ തമിഴ്‌നാട്ടിലെ രംഗസ്വാമി ക്ഷേത്രത്തിന്റെ വലിപ്പം 155.92 ഏക്കറാണ്. ഇതിലും വലിയ ക്ഷേത്രമാണ് അമേരിക്കയിൽ ഒരുങ്ങുന്നത്. 2013 ലാണ് അക്ഷാർധം മന്ദിരത്തിന്റെ പണി ആരംഭിച്ചത്.

WhatsApp-Image-20160602 (1)ഇന്ത്യയിലെ ഉത്തര ദക്ഷിണ ഹൈന്ദവ ക്ഷേത്രങ്ങലിലെ വാസ്തു വിദ്യകൾ ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. ക്ഷേത്രകത്തിലെ തൂണുകളിലും ചുമരുകളിലും ഇന്ത്യൻ പുരാണങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ ചിത്രരൂപേണ ആലേഖനം ചെയ്യുന്നു എന്നതും ഈ ആധുനിക ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here