കലാഭവന്‍മണിയുടെ മരണത്തിലെ ഇനിയും തീരാത്ത ദുരൂഹത: കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.

കലാഭവന്‍ മണിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മെഥനോൾ മരണകാരണമാകുമോയെന്ന് അറിയാനായി പൊലീസ് വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഇത് മരണകാരണം ആകില്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ മണിയുെട മരണം സംഭവിച്ചത് രോഗംമൂലം ഉള്ള സ്വാഭാവിക മരണം എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുമെന്നാണ് സൂചന. എന്നാല്‍ മണിയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. സഹായികള്‍ക്കും സുഹൃത്തുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നാണ് ഇവര്‍ സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

NO COMMENTS

LEAVE A REPLY