Advertisement

ഇത് ചിഞ്ചുവും രേഷ്മയും. ഇവരുടെ അധ്യാപകനായതില്‍ ജോണ്‍സാര്‍ എന്തിന് അഭിമാനിക്കണം?

June 4, 2016
Google News 2 minutes Read

ഏഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പത്താംക്ലാസിലെ വിദ്യാര്‍ത്ഥിനികളാണ് ചിഞ്ചുവും രേഷ്മയും. ഇവരുടെ അധ്യാപകനായതില്‍ അഭിമാനിക്കുന്നു എന്ന ഇവരുടെ തന്നെ അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കുന്നവുടെ കണ്ണ് നനയിക്കുകയാണ്.

അപൂര്‍വ്വമായ ഒരു കളങ്കമില്ലാത്ത സൗഹൃദത്തിന്റെ കഥയാണ് ഈ കുട്ടികളുടേത്.  ചിഞ്ചുവിന് ചെറുപ്പം മുതലേ സോറിയോസിസ് എന്ന ത്വക്ക് രോഗമുണ്ട്. തൊലി അടര്‍ന്നു വ്രണിതപ്പെട്ട ചിഞ്ചുവിന്റെ ആ കൈകള്‍ക്ക് കരുത്ത് പകര്‍ന്ന് എന്നും ചേര്‍ത്ത് പിടിയ്ക്കുന്ന ഒരു മറ്റൊരു കൈയ്യുണ്ട് ആ സ്ക്കൂളില്‍. സഹപാഠി രേഷ്മയുടേതാണ് ആ സ്നേഹത്തില്‍ പൊതിഞ്ഞ ആ സൗഹൃദ കൈകള്‍. ചിഞ്ചുവിന്റെയൊപ്പം ഒരു സഹായിയായി നിഴൽ പോലെ എപ്പോഴും രേഷ്മയുണ്ട്. ഇവര്‍ ഒന്നിച്ചേഭക്ഷണം കഴിക്കൂ. കൈകള്‍ ചേർത്തു പിടിച്ചേ എവിടെയും നടക്കൂ. ഇവരുടെ ഈ അപൂര്‍വ്വ സൗഹൃദത്തിന്റെ നേര്‍ സാക്ഷികളാണ് ഇവിടെയുള്ള അധ്യാപകരും കുട്ടികളുമെല്ലാം.
ആ കൂട്ടത്തിലെ ഒരു അധ്യാപകനാണ് ഈ പോസ്റ്റ് ഫെയ്സ് ബുക്കില്‍ ഇട്ടിരിക്കുന്നത്. കുട്ടികളുടെ സൗഹൃദത്തിന്റെ കഥയ്ക്കൊപ്പം ഒരു വലിയ ആവശ്യവും അധ്യാപകന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പത്താംക്ലാസ് കഴിയുന്നതോടെ ഇവ്ര‍ പിരിയും. അതിനു മുമ്പ് ചിഞ്ചുവിനെ മിടുക്കിക്കുട്ടിയാക്കണം. അതിന് ഇനി അറിയേണ്ടത് നല്ല ചികിത്സാ മാര്‍ഗ്ഗങ്ങളും നിര്‍ദേശങ്ങളുമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച് ചിഞ്ചുവിന്റെ രോഗം അല്‍പം ഭേദമായിരുന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചിഞ്ചുവിന്റെ ചികിത്സയ്ക്കും സഹായം ആവശ്യമുണ്ട്. ഈ സൗഹാര്‍ദ്ധത്തിന്റെ നിറവിന് നമുക്കും കരുത്തേകാം.

അധ്യാപകന്റെ ഫോണ്‍ നമ്പര്‍ –9447049318

ചിഞ്ചുവിന്റെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍

SBl South kuthiathodu.
‘Acc :No .. 32 28 6392651
Chinchu Antoney with Kunjumol.(mother)
IFSC Code. SBIN0008639
mob: No: Kunjumol: (mother) 7736264027

 

ജോണ്‍ ഡിറ്റോ എന്ന അധ്യാപകന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ വായിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here