സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. പൂഞ്ഞാറിലെ എൽഡിഎഫ് തോൽവിയും, ചില സീറ്റുകളിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പാർട്ടി ചർച്ചചെയ്യും.

അഞ്ചിടങ്ങളിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം നോക്കി കാണുന്നത്. ഇന്നും നാളെയുമായി ചേരുന്ന യോഗം ഈ കാര്യം ചർച്ചചെയ്യും. പ്രത്യേകിച്ച് വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് സ്ഥാനാർത്ഥികൾ തന്നെ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY