ഇനി മുഖ്യമന്ത്രി ക്ലിഫ്ഹൗസിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പുതിയ താമസസ്ഥാലത്തേക്കുള്ള മാറ്റം അറിയിതച്ചത്. ഭാര്യയ്ക്കും മകൾക്കും പേരക്കുഞ്ഞിനുമൊപ്പമായിരുന്നു ക്ലിഫ്ഹൗസ് പ്രവേശം.

ഔദ്യോഗിക മന്ദിരങ്ങൾ അമിതമായി പണം ചെലവഴിച്ച് മോഡികൂട്ടേണ്ടതില്ലെന്ന് ഭരണത്തിലെത്തിയ ഉടൻതന്നെ പിണറായി വിജയൻ പറഞ്ഞിരുന്നു. ഇത് പാലിക്കുംവിധമായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

NO COMMENTS

LEAVE A REPLY