ഉട്താ പഞ്ചാബിന് അനുകൂല വിധി

ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ 89 സീനുകൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡ് നിർദേശം ബോംബെ ഹൈക്കോടതി തള്ളി. ചിത്രത്തിലെ ഒരു രംഗം മാത്രം ഒഴിവാക്കിയാൽ മതിയെന്നും കോടതി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാനും ഹൈക്കോടതി നിർദേശിച്ചു. ആവിഷ്‌കാര സ്വാതന്ത്രത്തിന്മേൽ കത്തി വയ്ക്കാൻ സെൻസർ ബോർഡിന് അവകാശം ഇല്ലെന്നും കോടതി കൂട്ടിച്ചേർത്തു. നിർമ്മാതാക്കൾ നൽകിയ ഹർജിലാണ് വിധി.

NO COMMENTS

LEAVE A REPLY