രാജ്യത്ത് ഭീതി പരത്തി ഹൈദ്രാബാദില്‍ പോളിയോ വൈറസ്!!

ഹൈദ്രാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. അമ്പര്‍പേട്ടിലെ ഒരു ചാലില്‍ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലാണ് വൈറസ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഹൈദ്രാബാദിലേയും രംഘറെഡ്ഡി ജില്ലയിലേയും മൂന്ന് ലക്ഷത്തോളം കുട്ടികള്‍ക്ക് വീണ്ടും പോളിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
ഇതില്‍ രണ്ട് ലക്ഷം മരുന്ന് ജനീവയില്‍ നിന്ന് അടിയന്തിരമായി വിമാനത്തില്‍ കൊണ്ടുവരികയാണുണ്ടായത്. ജൂണ്‍ മുതല്‍ ഒരാഴ്ചത്തേയ്ക്ക് പോളിയോ വിരുദ്ധ പ്രചരണം ഈ പ്രദേശങ്ങളില്‍ നടത്താനും തീരുമാനം ആയി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെറെയായി ഇന്ത്യയില്‍ ഒരിക്കല്‍ പോലും പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആരോഗ്യ പരിശോധനയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 30സാമ്പിളുകളില്‍ നിന്ന് ഒരു സാമ്പിളിലാണ് ഇപ്പോള്‍ പോളിയോ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY