കോഹ്‌ലി സച്ചിനേക്കാൾ മികച്ച ക്രിക്കറ്ററെന്ന് ഇമ്രാൻ ഖാൻ

തന്നെ സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടിട്ട് അധികം നാളായില്ല. ഇതാ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ സച്ചിനേയും കോഹ്‌ലിയേയും താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു. സമ്മർദ്ദങ്ങളിൽ സച്ചിനേക്കാൽ മികച്ച ക്രിക്കറ്ററാണ് കോഹ്‌ലി എന്നാണ് ഇമ്രാൻ ഖാന്റെ അഭിപ്രായം.

കോഹ്‌ലിയ്ക്ക് ഈ വർഷം മികച്ച റൺ നേടാനായി. ഓസ്‌ട്രേലിയൻ ഏകദിനത്തോടെയാണ് കോഹ്‌ലി റൺ വേട്ട ആരംഭിച്ചത്. 381 റൺസാണ് 5 മത്സരങ്ങളുള്ള പരമ്പരയിൽ കോഹ്‌ലി നേടിയത്. ശേഷം അന്തർദേശീയ ട്വന്റി-ട്വന്റി മത്സരത്തിൽ 199 റൺസും കോഹ്‌ലി സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-ട്വന്റി ഏഷ്യാ കപ്പിൽ ഇന്ത്യയെ സെമി ഫൈനൽവരെ എത്തിച്ചത് കോഹ്‌ലിയുടെ കളിമിടുക്കായിരുന്നു. ഐപിഎല്ലിൽ നാല് സെഞ്ച്വറികളടക്കം 973 റൺസ് ആണ് കോഹ്‌ലി നേടിയത്. വിജയ സാധ്യതകളില്ലാത്ത, സമ്മർദ്ദം നിറഞ്ഞ കളികളെ നേരിടുന്നതിൽ സച്ചിനേക്കാൾ മികവു കാണിക്കുന്നുണ്ട് കോഹ്‌ലി എന്നും ഇമ്രാൻ ഖാൻ.

ട്വന്റി ട്വന്റി ലോകകപ്പിൽ പാക്കിസ്ഥാൻ ഈഡൻ ഗാർഡനിൽ ഇന്ത്യയോട് പരാജയപ്പെട്ടപ്പോൾ വിഷമം തോന്നിയെങ്കിലും കോഹ്‌ലിയുടെ കളി അവിസ്മരണീയമായിരുന്നെന്നും ഇമ്രാൻ ഖാൻ. പരാജയത്തിൽ

NO COMMENTS

LEAVE A REPLY