ബിഎസ്എൻഎൽ സൗജന്യ റോമിംഗ് ആനുകൂല്യത്തിന്റെ കാലാവധി നീട്ടി

ബിഎസ്എൻഎൽ നൽകുന്ന സൗജന്യ റോമിംഗ് ആനുകൂല്യം ഉപഭോക്താക്കൾക്ക് ഒരുവർഷം കൂടി ലഭിക്കും.നമ്പർ മാറാതെ സേവനദാതാക്കളെ മാറാവുന്ന പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് നിരവധി പേർ ബിഎസ്എൻഎൽ ഉപഭോക്താക്കളാവുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ കൺസ്യൂമർ മൊബിലിറ്റി ഡയറക്ടർ ആർ.കെ.മിത്തൽ അറിയിച്ചു.രാജ്യത്ത് എവിടെയും സൗജന്യമായി ലഭിക്കുന്ന റോമിംഗ് സൗകര്യം കഴിഞ്ഞ വർഷമാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്.ട്രായ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കമുസരിച്ച് കഴിഞ്ഞയിടെ ബിഎസ്എൻഎൽ വളർച്ചാനിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത് രാജ്യത്തെമ്പാടും ബിഎസ്എൻഎൽന് 86.34 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ്.

NO COMMENTS

LEAVE A REPLY