ജിഷ വധക്കേസ്; എല്ലാം പൊതുജനത്തോട് പറയാനാവില്ലെന്ന് ഡിജിപി

 

പ്രതിയെ പിടികൂടിയാലുടൻ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് കേസന്വേഷണം നടത്താനാവില്ല.ജിഷ വധക്കേസിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ല.പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികമായ അന്വേഷണമാണ് നടക്കുന്നത്.അതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ പിതാവ് പാപ്പുവിന് സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്.അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്.ഇക്കാര്യങ്ങൾ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.

അന്യസംസ്ഥാന തൊഴിലാളികൾ എല്ലാവരും കുഴപ്പക്കാരല്ല.95 ശതമാനവും നല്ലവരാണ്.തൊഴിലാളികളുടെ ഡാറ്റാബാങ്ക് ശേഖരിക്കുന്ന കാര്യം പരിഗണനയിലുണ്ട്.ഇതു സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY