കാബൂളിൽ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.

കാബൂളിൽ മിനി ബസ്സിലുണ്ടായ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നേപ്പാളിൽനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി ജലാലാബാദിലേക്ക് പോകുകയായിരുന്ന ബസ്സിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ മാസം കാബൂളിൽ കോടതിയ്ക്ക് സമീപം ബസ്സിന് നേരെ ചാവേറാക്രമണം നടന്നിരുന്നു.

ഏപ്രിൽ 19നാണ് അവസാനമായി കാബൂളിൽ ആക്രമണം നടന്നത്. ഇതിൽ 64 പേർ കൊല്ലപ്പെടുകയും 340 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റമദാൻ മാസമായതോടെ അഫ്ഘാനിസ്ഥാനിൽ ആക്രമണം നടത്തുന്നത് താലിബാൻ നിർത്തിവെച്ചിരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY