മോദിയ്ക്കും കെ.കെ.ഷൈലജയ്ക്കും യോഗയിൽ മതമില്ല ; ചിലർക്ക് അതും ഒരു വിവാദം

മോദി പറയുന്നു മതമില്ലന്ന് ; എന്നാൽ കേന്ദ്രത്തിന്റെ പ്രോട്ടോക്കോളിൽ കീർത്തനം

യോഗ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി ഉള്ളതല്ല എന്ന പൊതു തത്വം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പ്രസംഗിച്ചു. എന്നാൽ യോഗാ വേദിയിൽ മന്ത്രം ചൊല്ലി മറ്റു മതസ്ഥരെ ഇതിൽ നിന്നും അകറ്റരുതെന്ന നിർദേശത്തോടെ മന്ത്രി കെ കെ ശൈലജ തലസ്ഥാനത്ത് സംസാരിച്ചത് വിവാദമാക്കാൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗദിനാചരണ ചടങ്ങിൽ കീർത്തനം ഉൾപ്പെടുത്തിയത് യോഗയിൽ മതം കലർത്തുന്നതിന് തുല്യമായ നടപടിയാണ് എന്ന വിമർശനമാണ് കെ കെ ശൈലജ ഉയർത്തിയത്.

കേന്ദ്ര സർക്കാരിന്റെ കോമൺ യോഗ പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞു. അത്തരത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ കീർത്തനം ഉൾപ്പെടുന്നുവെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ആത്മാർഥതയില്ലാത്തതായി കാണേണ്ടി വരും.

NO COMMENTS

LEAVE A REPLY