അടൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

അടൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍.
അടൂര്‍‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ മൂന്ന് അധ്യാപകര്‍ക്കാണ് സസ്പെന്‍ഷന്‍. കോളേജ് പ്രിന്‍സിപ്പലിനും മറ്റ് നാല് അധ്യാപകര്‍ക്കുമെതിരെ സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തിരുന്നു.
മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഉറക്ക ഗുളികകഴിച്ച് അബോധാവസ്ഥയിലായ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകരും മാനേജ്മെന്റും കുട്ടിയെ മാനസികമായി പീഢിപ്പിച്ചിരുന്നതായി മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയരുന്നു.

NO COMMENTS

LEAVE A REPLY