മെസ്സീ,ആ പത്താംനമ്പർ നീലക്കുപ്പായത്തിൽ നീ ഇനിയുമുണ്ടാവണം..

 

ആ തോൽവിക്ക് ലയണൽമെസ്സി ആരാധകരുടെ സ്‌നേഹത്തെ തോല്പ്പിക്കാനാവില്ല. അതിനുള്ള തെളിവായിരുന്നു കോപ്പ മേരിക്ക ഫൈനലിനു ശേഷം തിരിച്ചെത്തിയ മെസ്സിയെക്കാത്ത് കനത്ത മഴയെ അവഗണിച്ച് തടിച്ചുകൂടിയ ജനക്കൂട്ടം.രാജ്യത്തിന്റെ തോൽവിയിൽ പരിഭവിക്കാതെ പത്താം നമ്പർ എഴുതിച്ചേർത്ത നീലക്കുപ്പായത്തിൽ ആശ്വാസവാക്കുകളുമായി ആരാധകരുടെ നീണ്ടനിര.മെസിയോടുള്ള പിന്തുണ പ്രഖ്യാപിക്കുന്ന ബാനറുകൾ നിറഞ്ഞ ബ്യൂണസ് അയേഴ്‌സിന്റെ തെരുവിലൂടെ ആരാധകർ ടീം അംഗങ്ങളുടെ ബസ്സിനെ അനുഗമിച്ചു.

മെസ്സി തിരികെവരണമെന്ന് ലോകം മുഴുവൻ ആവശ്യപ്പെടുകയാണ്. പോകരുത് ലിയോ എന്നർഥം വരുന്ന NotevayasLeo എന്ന ഹാഷ് ടാഗും മെസ്സി വിരമിക്കരുത് എന്നർഥമുള്ള Messiquedate എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നു.അർജിന്റീനയുടെ പ്രസിഡന്റും മെസി വിരമിക്കരുതെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഫുട്‌ബോൾ ഇതിഹാസം മറഡോണയും മെസ്സിയുടെ തീരുമാനത്തിൽ നിരാശയുണ്ടെന്ന് അറിയിച്ചു.നീലക്കുപ്പായത്തിൽ മെസ്സി വീണ്ടും കളിയ്ക്കണമെന്നാണ് തന്റെ ആഗ്രഹം. റഷ്യൻ ലോകകപ്പിന് പന്ത് തട്ടാൻ മെസ്സി ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം.അതിനുള്ള പ്രതിഭ മെസ്സിയ്ക്കുണ്ടെന്നും മറഡോണ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY