നഗ്ന ഫോട്ടോകള്‍ പ്രചരിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്രതി പിടിയില്‍

നഗ്നഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്ന് സേലത്ത് ആത്മഹത്യ ചെയ്ക കേസില്‍ പ്രതി പിടിയില്‍. സേലം സ്വദേശി സുരേഷാണ് പിടിയിലായത്. മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അനുപ്രിയ എന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തത്. കത്തില്‍ സുരേഷിന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിലുള്ള വൈരാഗ്യം കൊണ്ടാണ് വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അനുപ്രിയയുടെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്.

മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

NO COMMENTS

LEAVE A REPLY