ഈ പപ്പുവിന്റെ ഓരോ സംശയങ്ങളേ…..!!

ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എത്രയൊക്കെ ചർച്ചകൾ വന്നാലും വിമർശനങ്ങളിൽ വിഷയത്തിന്റെ പ്രാധാന്യം മുങ്ങിപ്പോവാറാണ് പതിവ്. കുട്ടികളുടെ സംശയങ്ങൾക്ക് വേണ്ടരീതിയിൽ മറുപടി നല്കാൻ മാതാപിതാക്കളും തയ്യാറാവാതെ വരുന്നതോടെ ലൈംഗികത സംബന്ധിച്ച് തെറ്റായ ദിശകളിലേക്കാവും കുട്ടികളുടെ കാഴ്ച്ചപ്പാടുകൾ വളരുക.ഈ വിഷയത്തെ ആസ്പദമാക്കി ഒരു വെബ്‌സീരീസ് ഒരുക്കുകയാണ് ാേൺലൈൻ ബ്രാന്റായ വൈഫിലിംസ്.

സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ എന്ന സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങി.ആഷിഷ് പട്ടീലാണ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.ആർത്തവം,ലൈംഗികത തുടങ്ങിയവയെക്കുറിച്ച് ഴേ് വയസ്സുകാരനായ പപ്പുവിനുണ്ടാകുന്ന സംശയങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.അവന്റെ നിഷ്‌കളങ്ക ചോദ്യങ്ങൾക്ക് മറുപടി നല്കാൻ പാടുപെടുകയാണ് കുടുംബം.

NO COMMENTS

LEAVE A REPLY