Advertisement

യു എ ഇയിലെ എല്ലാ പാതകളിലും ഇനി ടോള്‍

June 29, 2016
Google News 1 minute Read

യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ടോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രി‍ക്കുകയാണ് ലക്ഷ്യം.
ടോളടക്കം 34 പരിഷ്കരണ നിര്‍ദേശങ്ങളാണ്  കഴിഞ്ഞദിവസം കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റി നടത്തിയ ശില്‍പശാല യുഎഇ സര്‍ക്കാറിന് നല്‍കിയത്.ദുബൈയിലെ റോഡുകളില്‍ ആറിടങ്ങളില്‍ നിലവില്‍ ടോള്‍ ഈടാക്കുന്നുണ്ട്.ഓട്ടോമാറ്റിക് ടോള്‍ ഗേറ്റുകളില്‍ വഴിയുള്ള ഈ ടോളിന് സാലിക്ക് എന്നാണ്  പേര്. ഗതാഗത കുരുക്ക് യാത്രക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തിനും പൊതുനഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്. ഗതാഗത കുരുക്ക് മൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധനനഷ്ടം എന്നിവ കണക്കാക്കുമ്പോള്‍ ദുബൈക്ക് കിലോമീറ്ററിന് 77 ലക്ഷത്തിലേറെ ദിര്‍ഹം വര്‍ഷത്തില്‍ പൊതുനഷ്ടമുണ്ടാകുന്നുണ്ടത്രെ. ഈ നഷ്ടം പരിഹരിക്കാന്‍ പുതിയ പരിഷ്കാരത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here