Advertisement

വാഴപ്പഴം ആഹാരത്തിൽ ഉൾപ്പെടുത്താൻ ഏഴ് കാരണങ്ങൾ

June 29, 2016
Google News 0 minutes Read

മലയാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. വിവിധ വിഭവങ്ങളിൽ ഉൾപ്പെടുത്തിയും മറ്റ് ഫലങ്ങൾ പോലെ പഴുപ്പിച്ചും കഴിക്കുന്നത് കേരളത്തിലെ രീതി. അവിയൽ, കാളൻ, പായസം, പഴംപൊരി ഇങ്ങനെ പോകുന്നു നാം പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ. ഖീർ, മാൽപുറ, ഹൽവ, ഷീര, പനിയാരം എന്നിവയിലും വാഴപ്പഴം നിർബന്ധം.

Banana-Chips വാഴപ്പഴം ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്. കാരണ വളരെ ഔഷധ ഗുണമുള്ള പഴത്തിൽ ഏറെ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

100 ഗ്രാം വാഴപ്പഴത്തിൽ 0.3 ഗ്രാം കൊഴുപ്പ് മാത്രമാണ് ഉള്ളത്. കൊളസ്‌ട്രോൾ ഒട്ടുംതന്നെ ഇല്ല. ഒരു ഗ്രാം ഉപ്പ്, 360 ഗ്രാം പൊട്ടാസ്യം, 2.6 ഗ്രം നാരുകൾ, 12 ഗ്രാം ഗ്ലൂക്കോസ്, 1.1 ഗ്രം പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു.

വാഴപ്പഴത്തിന്റെ പോഷക ഗുണങ്ങൾ 

  • നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു

    ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ കലവറയാണ് പഴം. നാരുകളടങ്ങിയതിനാൽ ദഹനത്തെ ക്രമീകരിക്കുകയും അടുത്ത ഭക്ഷണം വരെ വയർ നിറച്ചുവെക്കുകയും ചെയ്യും. ഇതുകൊണ്ടാണ് പ്രാതലിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് പ്രധാനമാകുന്നത്.

    4 (1)

  • ഹൃദയാരോഗ്യം സംരക്ഷിക്കാം

    നാരുകളടങ്ങളിയ ഭക്ഷണ പദാർത്ഥങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. ഏറെ നാരുകൾ അടങ്ങിയ വാഴപ്പഴം ഹൃദയത്തെ സുരക്ഷിതമായി വെക്കുന്നു.

  • ദഹനം സുഖമമാക്കുന്നു

    ആയുർവ്വേദ പ്രകാരം പഴം ഒരേ സമയം മധുരവും പുളിയും നിറഞ്ഞതാണ്. മധുരം ആഹാരത്തിന് കാഠിന്യം തോന്നിപ്പിക്കുമെങ്കിലും പുളി ദഹനരസത്തെ ഉദ്ദീപിപ്പിക്കും. ഇത് ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുകയും അതുവഴി ദഹനം സുഖമമാക്കുകയും ചെയ്യും.

  • പോഷക കലവറ

    പോഷകങ്ങളുടെ കലവറയാണ് വാഴപ്പഴം. വിറ്റാമിനുകളുടേയും ധാതുക്കളുടേയും സമാഹാരം തന്നെയാണിത്. ധാതുക്കളായ കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, എന്നിവയാൽ സമ്പന്നമാണ് പഴം.

    banana

  • പൊട്ടാസ്യത്താൽ സമ്പുഷ്ടം

    വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവയെ ക്രമപ്പെടുത്തും.

  • രക്ത സമ്മർദ്ദത്തെ ക്രമപ്പെടുത്തുന്നു

    രക്തസമ്മർദ്ദം കൂടുമ്പോൾ ഉപ്പാണ് ശത്രുവാകുന്നത്. പഴത്തിൽ ഉപ്പിന്റെ അംശം വളരെ കുറവാണ് ഒപ്പം പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നുമുണ്ട്. ആയതിനാൽ രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ പഴം സഹായിക്കുന്നു.

    hqdefault

  • വിളർച്ചയെ പ്രതിരോധിക്കുന്നു

    വാഴപ്പഴത്തിലെ ഇരുമ്പിന്റെ അംശം വിളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. രക്തത്തിൽ ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടേയും കുറവുമൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ഇരുമ്പ് അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നതോടെ ഇവയുടെ അളവ് ക്രമപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here