പോഷക സമ്പന്നം ഈന്തപ്പഴ ലഡ്ഡു

ഈന്തപ്പഴം പോഷക സമ്പന്നമാണ്. ആരോഗ്യത്തിന് അത്യുത്തമം. ദിവസവും കഴിക്കുന്നത് ശാരീരിക അസുഖങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കും. ഈന്തപ്പഴം വെറുതെ കഴിക്കുന്നതിന് മടിയുള്ളവർക്ക് ഈന്തപ്പഴംകൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് ഈന്തപ്പഴ ലഡ്ഡു

ഈന്തപ്പഴ ലഡ്ഡു തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ

ഈന്തപ്പഴം
അണ്ടിപ്പരിപ്പ്
തേങ്ങ ചിരവിയത്
വെളിച്ചെണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക. പൊടിച്ച അണ്ടിപ്പരിപ്പും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. ഇളക്കിയെടുത്തതിലേക്ക് കുതിർത്തുവെച്ച ഈന്തപ്പഴം, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി കട്ടിയുള്ള കൂട്ടാക്കുക. ഈ കൂട്ട് അൽപ്പാൽപ്പമായി കയ്യിൽ എടുത്ത് ഉരുട്ടി എടുക്കുക.

dates-ballഉരുളകളാക്കിയെടുത്തതിനുശേഷം ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ഒരുമണിക്കൂറിനുശേഷം അൽപ്പ നേരം പുറത്തുവെച്ചതിനുശേഷം ഉപയോഗിക്കാം.

തയ്യാറാക്കി നോക്കൂ പോഷക സമ്പന്നമായ ഈന്തപ്പഴം ലഡ്ഡു…

NO COMMENTS

LEAVE A REPLY