ഒരു പേരില്‍ എന്തിരിക്കുന്നുവെന്നോ? ഇവിടെ ഒരു പേരുകാരണം എഫ്.ബി പോലും തുറക്കാന്‍ പറ്റുന്നില്ല!

ബ്രിട്ടിഷ് വനിതയോട് പേര് മാറ്റണമെന്ന് പറഞ്ഞിരിക്കുകയാണ് ഫെയ്സ് ബുക്ക് അധികൃതര്‍!. പേരുമാറ്റിയാലേ യുവതിയ്ക്ക് അക്കൗണ്ട് തുറന്ന് കൊടുക്കൂ എന്നാണ് ഫെയ്സ് ബുക്ക് അധികൃതരുടെ വാദം. ഇത്ര നിര്‍ബന്ധം പിടിക്കാന്‍ മാത്രം എന്താണ് ആ പേരിന്റെ പ്രത്യേകത എന്നാണോ ചിന്തിക്കുന്നത്. അതെ പേരില്‍ അല്‍പം പ്രശ്നമുണ്ട്. ഐസിസ് എന്നാണ് യുവതിയുടെ പേര്!!
ഐസിസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് സിറിയ എന്ന ഭീകര സംഘടനയുടെ പേരാണ് കുട്ടിയ്ക്ക് എന്ന് കരുതണ്ട . പേര് ഐസിസ് എന്നാണെങ്കിലും സംഘടനയുമായി തനിയ്ക്ക് ബന്ധമില്ല മറിച്ച് ഈജിപ്യന്‍ ദേവതയായ ഐസിസിന്റെ പേരാണ് തനിയ്ക്ക് വീട്ടുകാര്‍ ഇട്ടതെന്നാണ് യുവതിയുടെ വാദം.
ഇത് യഥാര്‍ത്ഥ പേരാണ് എന്ന് കാണിക്കുന്ന തെളിവുകള്‍ ഹാജരാക്കിയാല്‍ അക്കൗണ്ട് തുറക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം അയച്ചു കൊടുത്തെങ്കിലും ഇത് വരെ പേജ് തുറക്കാന്‍ പറ്റിയില്ലെന്ന് യുവതി പറയുന്നു.

NO COMMENTS

LEAVE A REPLY