ആ ഭീകരരിൽ ഭരണകക്ഷി നേതാവിന്റെ മകനും??

 

ധാക്കയിൽ ഭീകരാക്രമണം നടത്തിയ ഭീകരരിലൊരാൾ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകൻ. തിരിച്ചറിഞ്ഞ ഭീകരരിൽ ഒരാളായ രോഹൻ ഇംതിയാസ് അവാമി ലീഗ് നേതാവ് എസ്.എം.ഇംതിയാസിന്റെ മകനാണെന്നാണ് ഏറ്റവും പുതിയ വിവരം. ബംഗ്ലാദേശ് ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഇംതിയാസ്.മകനെ കാണാനില്ലെന്ന് കാട്ടി ജനുവരി നാലിന് ഇദ്ദേഹം പോലീസിൽ പരാതി നല്കിയിരുന്നു.

ഏഴ് ഭീകരരിൽ മൂന്നു പേരെയാണ് തിരിച്ചറിഞ്ഞത്. ബംഗ്ലാദേശിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇവർ.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നെങ്കിലും ഇത് സർക്കാർ അംഗീകരിക്കുന്നില്ല.ആക്രമണത്തിനു പിന്നിൽ പ്രാദേശിക സംഘടനയായ ജമാ അത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ആണെന്ന് സർക്കാർ പറയുന്നു.ഷെയ്ക് ഹസീന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും സർക്കാർ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY