മൊഹൻജദാരോ പാടിത്തുടങ്ങി

ഹൃത്വിക് റോഷൻ അശുതോഷ് ഗവാരിക്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മൊഹൻജദാരോയിലെ ആദ്യഗാനമെത്തി. ഏ.ആർ.റഹ്മാൻ ഈണമിട്ട് പാടിയിരിക്കുന്ന തു ഹെ എന്ന മെലഡി ഗാനത്തിന്റെ വരികൾ ജാവേദ് അക്തറിന്റേതാണ്. സന മൊയ്തൂട്ടിയാണ് റഹ്മാനോടൊപ്പം പാടിയിരിക്കുന്നത്.ഹൃത്വിക് റോഷനും പൂജാ ഹെഗ്ഡയും അവതരിപ്പിക്കുന്ന മനോഹരനൃത്തച്ചുവടുകൾ കൊണ്ട് ശ്രദ്ധേയമാണ് ഗാനരംഗം.

ശത്രുരാജ്യത്തെ രാജകുമാരിയെ പ്രണയിക്കുന്ന കർഷകന്റെ കഥ പറയുന്ന ചിത്രം ക്രിസ്തുവർഷത്തിനു മുമ്പുള്ള പശ്ചാത്തലത്തിലാണ് പറയുന്നത്.മുതലകളുമായി നായകൻ നടത്തുന്ന സംഘട്ടനങ്ങളുൾപ്പടെയുള്ള സാഹസികരംഗങ്ങളും ചിത്രത്തിലുണ്ട്.ആഗസ്ത് 12നാണ് മൊഹൻജദാരോ തിയേറ്ററുകളിലെത്തുക.

NO COMMENTS

LEAVE A REPLY