ഇനി ആധാര റെജിസ്‌ട്രേഷനു ചെലവ് കൂടും

document registration

നികുതി നിരക്കുകൾ പരിഷ്‌കരിച്ചതോടെ ആധാര റെജിസ്‌ട്രേഷനുകൾക്ക് ചെലവ് കൂടും. വിലയാധാര റെജിസ്‌ട്രേഷന് ആറ് ശതമാനമായിരുന്ന നികുതി എട്ട് ശതമാനമായി വർധിപ്പിച്ചു.

1000 രൂപയുടെ പരിധി എടുത്ത് കളഞ്ഞ് മൂന്ന് ശതമാനം നികുതി ഏർപ്പെടുത്തി. ഇതോടെ ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നിവയ്ക്ക് നിരക്ക് കൂടും.

വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തിയെങ്കിലും ഇതുവരെ വീടുകൾക്ക് ബാധമാക്കിയിരുന്നില്ല. ഈ ബജറ്റിൽ വീട് വിലയും ഉൾപ്പെടും.

NO COMMENTS

LEAVE A REPLY