ഇതെന്തൊരു ശരിയാക്കലാ? മര്യാദ വേണ്ടേ ?

എറണാകുളം ജില്ലയിൽ മഷിയിട്ടു നോക്കിയാൽ കിട്ടില്ല മനുഷ്യന് നടക്കാനുള്ള ഫുട്പാത്ത് എന്നു പറയുന്ന സംഗതി. ഉള്ളയിടത്തു കൂടി സകല കളരിയും പഠിച്ചിട്ടു വേണം നടക്കാൻ.  സത്യം … ചാടി കടക്കണം , ഒഴിഞ്ഞു മാറണം , തിരിഞ്ഞു ഓടണം, ഇടത്തു നിന്നു വലത്തു മാറി ഇപ്പൊ വലത്തു നിന്നു ഇടതു മാറി …!  ഞെരിഞ്ഞമരൽ മാത്രം ഇതു വരെ കണ്ടില്ലല്ലോ എന്നാലോചിക്കുവായിരുന്നു. അപ്പൊ വരുന്നു ദാണ്ടെ ഒരെണ്ണം…

ഒന്നാന്തരം ഞെരിഞ്ഞമരൽ.  ഈ വഴിയിലൂടെ വരുന്നവർക്ക് കടന്നു പോകണമെങ്കിൽ ബോർഡിനടിയിലൂടെ ഞെരിഞ്ഞമരണം. അല്ലങ്കിൽ അടുത്ത് ചെളിയിലൂടെ ഇറങ്ങി പോകണം.

“നിങ്ങ വരുമ്പാ ഈ നടവഴി കൂടി ചേർത്തു ശരിയാക്കുമെന്നാ കരുതീത്. ഇപ്പൊ ഉള്ളതോടെ പോയാ ? ” എറണാകുളംകാരുടെ ഈ ഗതികേട് കൂടി ഒന്നു ശരിയാക്കൂ സഖാ…

pinarayi board 2

വഴിമുടക്കി ഫുട്പാത്ത് തീർത്തടച്ചു കെട്ടിയ ഈ മര്യാദകേടിൽ പിണറായി വിജയന്റെ മുഖം കൂടി പതിഞ്ഞിരിക്കുന്നതു കൊണ്ട് അതു തീർത്തും ശരിയല്ല ശരിയല്ല ! മുഖ്യമന്ത്രിക്ക് സ്വീകരണം കൊടുക്കുമ്പോൾ ഇതിലെ നടക്കുന്നവർ ചെളിയിലൂടെ ഇറങ്ങി നടക്കേണ്ടി വരുമെന്ന് കൂടി മനസിലാക്കണ്ടേ ? എങ്കിലല്ലേ സംഗതിയൊക്കെ കുറച്ചെങ്കിലും ശരിയാകൂ ?

( എറണാകുളം കടവന്ത്രയിലെ സി പി എം പാർട്ടി സഖാക്കൾ ഇത് അറിയണം. അതു വരെ ഈ വാർത്ത ഷെയർ ചെയ്തു കൊണ്ടേയിരിക്കാം.)

pinarayi board 1

NO COMMENTS

LEAVE A REPLY