ഇതൊക്കെ എന്തിനാന്നേ???

food

ഇതൊക്കെ എന്തിനാ,കൈ കൊണ്ടങ്ങ് കഴിച്ചാൽ പോരെ ഏത് ശരാശരി മലയാളിയും വലിയൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ കൂടെയുള്ളവരോട് അറിയാതെ ചോദിച്ചു പോവാറുണ്ട്. ഈ വികാരത്തിനു കാരണക്കാർ ഭക്ഷണത്തിനൊപ്പമെത്താറുള്ള ക്‌നൈഫും ഫോർക്കുമാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ ആ കത്തിയും മുള്ളും തന്നെ.

പാശ്ചാത്യരിൽ നിന്ന് നമ്മൾ കടമെടുത്തതാണ് ഈ രീതി. സായിപ്പന്മാരുടെ കൈയ്യിൽ നിന്ന് കടമെടുത്തതായതുകൊണ്ട് തന്നെ ദേശസ്‌നേഹികൾക്ക് മിക്കപ്പോഴും ഇതു കാണുന്നതേ ചതുർഥിയാണ്. മുറി ഇംഗ്ലീഷും പറഞ്ഞ് കത്തിയും മുള്ളും കൊണ്ട് ആഹാരോം കഴിച്ച് അവൻ സായിപ്പ് ചമയുവാന്ന് ഇതൊക്കെ ഉപയോഗിക്കുന്നവരെ കളിയാക്കാറുമുണ്ട് മലയാളി.ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ശരിക്കറിയാത്തതാണ് പലപ്പോഴും മലയാളിയുടെ പ്രസ്‌നം.

ഓരോ രീതിയിൽ ഇവ പ്ലേറ്റിൽ വയ്ക്കുന്നതിനും അതിന്റേതായ അർഥമുണ്ട്.

Continental_resting_foodനിങ്ങൾ കഴിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് അർഥം.

download (1)ഇനിയും ആഹാരം വരാനുണ്ട്. കാലി പ്ലേറ്റും മുന്നിൽ വച്ചുള്ള ഈ ഇരിപ്പ് വെറുതെയല്ല എന്നർഥം.

otlichnoe_blyudoകൊള്ളാം,കിടുക്കൻ ഫുഡ് ആയിരുന്നെന്ന് സാരം. പ്ലേറ്റ് എടുക്കാൻ വരുന്ന ഹോട്ടൽ ജീവനക്കാർക്ക് സന്തോഷമാകുമല്ലോ

70a8986eb72d33d7d2a0363aa0ac76f8ഞാൻ ദാ കഴിച്ചു തീർത്തു എന്നർഥം

2a7d3839-9341-4504-8e9b-a5db82e5bf7aഭക്ഷണം മോശം,എനിക്കെങ്ങും ഇഷ്ടപ്പെട്ടില്ല എന്നർഥം. നേരെ ഹോട്ടലുകാരെ ചീത്തവിളിക്കാതെ കാര്യം പറയാമല്ലോ!!
അടുത്ത തവണ ആഹാരം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോൾ ഇതൊക്കെ ഓർക്കുമല്ലോ. നിനക്കു മാത്രമല്ലെടോ എനിക്കുമറിയാം ഇതൊക്കെയെന്ന് അടുത്തിരിക്കുന്ന അരമുറി സായിപ്പന്മാരെ നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുകയുമാവാം!!

NO COMMENTS

LEAVE A REPLY