രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ആറ് പേര്‍ക്ക് പരിക്ക്

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹത്തിലെ കാര്‍ മലയിടുക്കില്‍ നിന്ന് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ബംഗാളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി. അപകടത്തിന്റെ വിവരം പ്രണബ് മുഖര്‍ജി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും പോസ്റ്റിലുണ്ട്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് തൊട്ടുപിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വണ്ടിയും ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മമതാ ബാനര്‍ജിയാണ് നേതൃത്വം നല്‍കിയത്.

NO COMMENTS

LEAVE A REPLY