ലോ കോളേജ് യൂണിയൻ ചെയർമാൻ വാഹനാപകടത്തിൽ മരിച്ചു

എറണാകുളം ലോ കോളേജ് യൂണിയൻ ചെയർമാൻ അനന്ത വിഷ്ണു വാഹനപകടത്തിൽ മരിച്ചു. തൃശൂർ കൊടകരയിൽ പുലിപ്പാറക്കുന്നിൽവെച്ച് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ കിടന്നിരുന്ന വിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് വരവെ ആളൂർ പുലിപ്പാറക്കുന്നിൽ കുട സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. കൊടകര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എറണാകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവത്സര കോഴ്‌സിലെ വിദ്യാർത്ഥിയും കെ എസ് യു നേതാവുമാണ് വിഷ്ണു. കൊടകര മറ്റത്തൂർ ചിറ്റഴിയത്ത് സോമസുന്ദരന്റെയും വടക്കേ പുത്തൻവീട്ടിൽ സുമയുടേയും മകനാണ്. പൗർണമിയാണ് സഹോദരി.

NO COMMENTS

LEAVE A REPLY