Advertisement

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; മതം മാറ്റാൻ പരിശീലനം നേടിയ വോളന്റീയർമാർ ; ട്രെയിനിങ് സെന്റർ

July 16, 2016
Google News 1 minute Read

ഇസ്‌ലാമിലേക്ക് മതം മാറ്റുവാൻ സംഘടിതമായ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതിന് തെളിവുകൾ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തു വരികയാണ്. തന്റെ മകളെ മാത്രമല്ല ഓരോ വർഷവും ഇത്തരത്തിൽ നിരവധി യുവതീ-യുവാക്കളെയാണ് ഇസ്‌ലാമിലേക്ക് മതം മാറ്റുന്നതെന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു വെളിപ്പെടുത്തുന്നു.

വിദ്യാഭ്യാസ സ്ഥാപങ്ങൾ ആയി പ്രവർത്തിക്കുന്ന പല സംരംഭങ്ങൾക്കും കൃത്യമായ സിലബസ്സോ പഠന രീതികളോ ഇല്ല

വിദ്യാഭ്യാസ സ്ഥാപങ്ങൾ ആയി പ്രവർത്തിക്കുന്ന പല സംരംഭങ്ങൾക്കും കൃത്യമായ സിലബസ്സോ പഠന രീതികളോ ഇല്ല. മുസ്ലിമുകൾ അല്ലാത്തവർക്ക് മതത്തെ കുറിച്ച് അറിവ് പകരുന്നതിന് ജില്ലകൾ തോറും സന്നദ്ധ സംഘത്തെ കൃത്യമായ പരിശീലനം നൽകി അയക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു സ്ഥാപനം തന്നെ അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. ഇത് ഏകദേശം 500 പേരോളം വരുമെന്നും വെബ്‌സൈറ് അവകാശപ്പെടുന്നു.

ss

ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ‘ശ്രീകണ്ഠൻ നായർ ഷോ’യിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കേരളം നടുങ്ങുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. തന്റെ മകളെ തേടിയുള്ള യാത്രയ്ക്കിടയിൽ നിരവധി അമ്മമാരും അച്ഛന്മാരും തന്നോട് അവരുടെ ദുരനുഭവങ്ങൾ പങ്കു വയ്ക്കുന്നതായും ബിന്ദു വെളിപ്പെടുത്തി. ഒരു സ്ഥാപനം ഇത്തരത്തിൽ 50 ലധികം പേരെ ആകർഷിച്ച് പരിശീലനം നൽകി വരികയാണ് എന്നും ബിന്ദുവിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. തന്റെ മകളെ കാണാതായത് മുതൽ താൻ ശേഖരിച്ച നിരവധി വിവരങ്ങൾ തെളിവ് സഹിതം പൊലീസിലെ ഒരു ഉന്നത ഓഫീസർക്ക് കൈമാറിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ബിന്ദു പറയുന്നു. ജൂൺ 3 മുതൽ താൻ പരാതി നൽകുന്നുണ്ട്. ഓരോ ഒഴിവുകൾ പറഞ്ഞുകൊണ്ടു അന്വേഷണം ഉഴപ്പുകയായിരുന്നു ഈ ഓഫീസർ എന്നും ബിന്ദു ആരോപിക്കുന്നു.

ഒരു മതപഠന സ്ഥാപനത്തിന്റെ വെബ്‌സൈറ് പറയുന്നത് അവർ പാലക്കാട് ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ 3 ഇടങ്ങളിൽ ഇത്തരത്തിൽ മതപഠന സ്ഥാപനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്

skn show 2

ഒരു മതപഠന സ്ഥാപനത്തിന്റെ വെബ്‌സൈറ് പറയുന്നത് അവർ പാലക്കാട് ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ 3 ഇടങ്ങളിൽ ഇത്തരത്തിൽ മതപഠന സ്ഥാപനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഇപ്പോൾ കാണാതായ നിമിഷ ഫാത്തിമ , ഭർത്താവ് ഈസ്സാ, യഹിയ , ഭാര്യ മറിയം എന്നിവരൊക്കെ പാലക്കാട് നിന്നാണ് കാണാതായത് എന്ന വസ്തുത കൂടി ഇതിനോട് ചേർത്തു വായിക്കണം.

ss1

(ബിന്ദു ആരോപണം ഉന്നയിച്ച സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകൾ പരിശോധിച്ചപ്പോൾ ലഭ്യമായ ചില വിവരങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതാണ്. എന്നാൽ അതു തെളിയും വരെ ആ സ്ഥാപനത്തിന്റെ പേര് ചേർക്കാൻ ഞങ്ങൾക്ക് ധാർമികമായി സാധിക്കില്ല.)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here