നഴ്സുമാര്‍ക്ക് കരസേനയില്‍ അവസരം

മിലിട്ടറി നഴ്സിംഗ് സര്‍വീസിലേയ്ക്ക് കരസേന അപേക്ഷ ക്ഷണിച്ചു. സംസ്ഥാന നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിയ്ക്കാം. 02.08.1981 നും 03.08.1995നും ഇടയില്‍ ജനിച്ചവരായിരിക്കണം. എഴുത്തു പരീക്ഷ, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സെപ്തംബര്‍ ആദ്യം എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡല്‍ഹിയില്‍ വച്ച് ഒക്ടോബറില്‍ അഭിമുഖം ഉണ്ടായിരിക്കും. 15600-39100 ആണ് ശമ്പള സ്കെയില്‍.

NO COMMENTS

LEAVE A REPLY